Saturday, March 5, 2011

മരണം അത് ഭയാനകം....

ബാല്യകാലം മുതല്‍ക് തന്നെ എന്താണെന്നറിയില്ല ഞാന്‍ ഭയന്നിരുന്നു മരണം എന്ന വാക്ക് . മനസ്സിന് ധൈര്യം കൊടുക്കാന്‍ ആവണം ഇടക്ക് ഞാന്‍ എന്നെ തന്നെ വിസ്വസിപികാന്‍ ശ്രമിച്ചിരുന്നു"ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം" പിന്നെ എന്തിനു ഭയകുന്നു? എന്നൊകെ പറഞ്ഞു കൊണ്ട്. ഇതൊന്നും ചെവി കൊള്ളാന്‍ എന്റെ മനസ്സ് തയ്യാറാവാത്തത് കൊണ്ടാവണം ഞാന്‍ ഒരിക്കലും മരണം നടന്ന വീട്ടില്‍ പോവാന്‍ ഇഷ്ടപെടാതിരുന്നതും , പോയെങ്കിലും തന്നെ ഒരിക്കലും ഞാന്‍ മരിച്ചവരെ കാണാതെ ഒഴിഞ്ഞു മാറി നടന്നിരുന്നതും.

ഞാന്‍ എഞ്ചിനീയറിംഗ് നു പടിച്ചുകൊണ്ടിരികുന്ന സമയം. ചേട്ടന്‍ ഇന്നു നാട് കടക്കുകയാണ് ഒരുപാടു സ്വപ്നങ്ങളുടെ ചിറകില്‍. എന്തൊകെയോ ആയി തീരണം എന്നൊരു അമിതമായ ആഗ്രഹം ഞാന്‍ അവന്‍റെ വാക്കുകളില്‍ നിന്ന് വായിച്ചെടുത്തു. പലരും കരുതുന്നത് പോലെ അക്കരെ പിടിച്ചാല്‍ എല്ലാം അടിപൊളി ആവും, അങ്ങനൊരു ശുഭ പ്രതീക്ഷ ആവണം അവനെ അന്ന് അതോകെ പറയാന്‍ പ്രേരിപിച്ചത്‌. എല്ലാവരും വന്നിട്ടുണ്ട് , ഞാനും തിരക്കിലായിരുന്നു ..ഒരുപാടു ചുമതലകള്‍ എത്റെടുക്കെണ്ടിയിരുന്നു ചേട്ടന്റെ കയ്യില്‍ നിന്നും. വീട് നോക്കണം, ബില്ലുകള്‍ സമയത്ത് അടക്കണം , കടയില്‍ പോവണം, പറമ്പ് നോക്കണം, അതിനിടയില്‍ ആകെ ഒരു സന്തോഷം ചേട്ടന്റെ ബൈക്ക് ഇനി എനിക്കാണല്ലോ എന്നാലോചിച്ചപോള്‍ ആയിരുന്നു.

വീട് മുഴുവന്‍ ബഹളം, എല്ലാവരോടും സംസാരിച്ചു ഞാന്‍ തളര്‍ന്നിരുന്നു അന്നു. അപോളാണ് കാരണവന്മാരുടെ ചോദ്യം " എടാ അവനു പോവാനുള്ള വണ്ടി എല്ലാം നീ എര്പാട് ചെയ്തിട്ടില്ലേ? ഉണ്ടെന്നു പറഞ്ഞ എന്നോട് പിന്നെയും " രാത്രി ആയതു കൊണ്ട് ഡ്രൈവര്‍ ചെക്കന്‍ ഉറങ്ങി പോവാന്‍ വഴിയുണ്ട് , നീ ഒന്ന് വിളിച്ചു ഓരമിപിച്ചോ. ശരി ഇന്നു പറഞ്ഞു ഞാന്‍ തടി ഊരി. പിന്നെയും പിന്നാലെ വരുന്നു ചോദ്യങ്ങള്‍ എടാ പ്ലാസ്റ്റിക്‌ കവര്‍ എവിടെ സാധങ്ങള്‍ പായ്ക്ക് ചെയ്യാന്‍? ആ മാസ്കിംഗ് ടേപ്പ് എവിടെ? പെട്ടിയുടെ  തൂക്കം നോക്കിയോ ...അവന്‍റെ ഡ്രസ്സ്‌ എല്ലാം തേച്ചു വച്ചിട്ടുണ്ടോ? അങ്ങിനെ അങ്ങിനെ ഒരു   ബഹള മയം .. വണ്ടി എല്ലാം നേരത്തിനു തന്നെ വന്നു. വീട്ടുകാരുടെ കരച്ചില്‍ കണ്ടിട്ടാവണം അവന്‍റെ കണ്ണും ഒന്ന് നനഞ്ഞു അന്നു യാത്ര പറയുമ്പോള്‍.

അവനെ എയര്‍പോര്‍ട്ടില്‍ യാത്രആകിയ ശേഷം വീട്ടില്‍ വന്നു സുഗമായൊരു ഉറക്കം. കാലത്ത് എഴുന്നെട്ടപോള്‍ മുറ്റത്തു ക്രിക്കറ്റ്‌ കളി തുടങ്ങിയിരിക്കുന്നു എല്ല്ലാരും കൂടി, ഞാനും അവരുടെ കൂടെ കൂടി. പെട്ടെന്നാണ് ഞങ്ങള്‍ ഒരു നിലവിളി കേട്ടത് ...എവിടന്നാണ് ഇന്നു നോക്കുംപോഴെകും അതിനു പിറകെ അതാ റോഡിലൂടെ ഓടി വരുന്നു നമ്മുടെ വനജേച്ചി. അയല്‍വാസി ആണ് അമ്മയുടെ വിശ്വസ്ത, വീടിലെ ഒരു അങ്ഗത്തെ പോലെ കുഞ്ഞു നാള്‍ മുതല്‍ കണ്ടു പരിചയം ഉള്ള മുഖം. പക്ഷെ അന്നു ആ മുഖം വല്ലാതെ ഭയന്നിരുന്നതായി കണ്ട മാത്രയില്‍ മനസ്സിലായി. മോനെ അവിടെ എന്തോ....എന്നു മാത്രം പറയുന്നു ..ആകെ ഭയന്നിരികുന്നു അവര്‍. വേറൊന്നും പറയുന്നില്ല...ഉറക്കെ കരയുന്നു ...പിന്നെയും പറഞ്ഞു മോനെ അവിടെ എന്തോ....വനജെചിയുടെ മാമന്റെ വീടിനെ ചൂണ്ടി കൊണ്ടാണ് പറയുന്നത് ...പിന്നെയും വാക്കുകള്‍ മുഴുവന്‍ ആയില്ല ..ഉറക്കെ കരയുന്നും ഉണ്ടു.

എന്താണെന്നു മനസ്സിലായില്ല അവിടെ നിന്ന ആര്‍കും  ..പിന്നെ മനസ്സില്‍ തോന്നിയത് അവിടുത്തെ ചേട്ടന്‍ ഹോസ്പിറ്റലില്‍ അല്ലെ? അവിടെ ആരും ഇല്ല എല്ലാവരും ഹോസ്പിറ്റലില്‍ അല്ലെ? കള്ളന്‍ കയറിയതവും എന്നു  തന്നെ ഉറപിച്ചു. കയ്യില്‍ ഇരുന്ന ക്രിക്കറ്റ്‌ ബാറ്റും കൊണ്ട് കൂടുകരെയും കൊണ്ട് അടുത്ത വീടിലോട്ടു ഓടി. മുന്‍വാതില്‍ പരക്കെ തുറന്നു കിടക്കുന്നു ..വനജെചിയും എത്തിയിട്ടുണ്ട് ഞങ്ങളുടെ പിന്നാലെ ..കരച്ചില്‍ നിര്‍ത്തിയിടില്ല . അകത്തു എന്തോ ഇന്നു പറഞ്ഞു ...ചുറ്റും കൂടിയവര്‍ എല്ലാം തമ്മില്‍ തമ്മില്‍ നോക്കുന്നു ..ആര്‍കും അകത്തു കയറാന്‍ ധൈര്യം ഇല്ലെന്നു മനസ്സിലായി .ഞാനും ഭയന്നാണ് നില്കുന്നത് , ഒരുപാടു ചിന്തകള്‍ മനസ്സില്‍ ഉയര്‍ന്നു വന്നു ...കള്ളന്റെ കയ്യില്‍ ആയുധം ഉണ്ടെങ്കിലോ? അയാള്‍ അപയപെടുത്താന്‍ ശ്രേമികുമോ? ഭയന്നിട്ടാവണം മനസ്സില്‍ ആകെ ഒരു ശൂന്യത നിഴലിച്ചു ..

വനജേച്ചിയുടെ കരച്ചില്‍ കാണുമ്പൊള്‍ വെറുതെ കാഴ്ചകരനായി നില്‍കാന്‍ മനസ്സ് അനുവദിച്ചില്ല. എന്തും വരട്ടെ ഇന്നു മനസ്സില്‍ കരുതി ഞാന്‍ അരുകുട്ടനോട് പറഞ്ഞു " എടാ നമുകൊന്നു കയറി നോക്കാം ". വേണോ എന്നു  അവന്‍ ചോതിചെന്ഗിലും...രണ്ടും കല്പിച്ചു ഞങ്ങള്‍ അകത്തു കയറാന്‍ തീരുമാനിച്ചു.
ഹാളില്‍ കയറി അരുകുട്ടന്‍ അവിടെ നിന്നു...അവിടെ ഒന്നും കണ്ടില്ല ...മനസ്സില്‍ ആകെ ഭയം ...അപ്പോള്‍ വനജേച്ചി വിളിച്ചു പറഞ്ഞു ..മോനെ വലത്തെ ഭാകതുള്ള ആ ചെറിയ മുറിയില്‍  ...രണ്ടും കല്പിച്ചു ...വിറച്ചു കൊണ്ട് ..കയ്യിലെ ക്രിക്കറ്റ്‌ ബാറ്റില്‍ ധൈര്യം മുഴുവന്‍ സംഭരിച്ചു ഞാന്‍ ആ മുറിയിലോട്ടു കടന്നു. വലത്തോട്ട് തിരിഞ്ഞതും ഞെട്ടി കൊണ്ട് ഞാന്‍ പുറത്തോട്ട്‌ ചാടി . "അവിടെ വാതിലിന്റെ അരികില്‍ ആരോ ഉണ്ടു" ഞാന്‍ എല്ലാവരോടും പറഞ്ഞു. ആരാണെന്ന ചോദ്യത്തിന് എനിക്ക് ഉത്തരം കൊടുക്കാന്‍ കഴിഞ്ഞില്ല ...ഉയരം ഉള്ള ഒരാള്‍ അവിടെ വാതിലിന്റെ അവിടെ ഒളിച്ചു നില്കുന്നു ഇന്നു പറയാനേ എനിക്ക് സാധിച്ചുള്ളൂ.

കള്ളന്‍ എന്ന ഭയം മാറ്റി നിര്‍ത്തി ഞാന്‍ അവിടെ കണ്ടത് ഓര്‍ത്തെടുക്കാന്‍ ശ്രേമിച്ചപോള്‍ ആണ് എനിക്ക് ഒരു കാര്യം മനസ്സിലായത് ...ഞാന്‍ കണ്ട ആളുടെ കാല്‍ എന്റെ അരയുടെ ഉയരത്തില്‍ അല്ലെ പൊങ്ങി നിന്നിരുന്നത്? എനിക്ക് മനസ്സിലാവുന്നതിനു മുന്‍പേ അവിടെ ഓടി കൊടിയവര്ക് കാര്യം പിടി കിട്ടിയിരുന്നു. അതിലൊരാള്‍ പറഞ്ഞു bosu പണി പറ്റിച്ചു കളഞ്ഞല്ലോ. ഞാന്‍ കണ്ട രംഗം എനികപോള്‍ വ്യക്തമായി ..കയറില്‍ തൂങ്ങി നില്‍കുന്ന bosu ചേട്ടനെ കണ്ടാണ്‌ ഞാന്‍ പുരതോര്രു ചാടിയത്. ഇല്ലാത്ത ധൈര്യം സംഭരിച്ചു ഞാനും അരുകുട്ടനും മുറിയിലോട്ടു കയറി ...രംഗം ഭയനാഗം ..അതിനിടയില്‍ ഞാന്‍ അരുകുട്ടനോട് ചോതിച്ചു "നമ്മുക്ക് pulse  ഉണ്ടോ ഇന്നു നോക്കിയാലോ"? മനസ്സില്‍ ചെയ്യണം എന്നുണ്ടായിരുന്നെങ്കിലും മനസ്സിലെ പേടി ഞങ്ങളെ അതിനു അനുവദിച്ചില്ല ...

അപോഴെകും ആള്കരെല്ലാം ഓടി കൂടി ..പോലീസെ കേസ് ആയാല്‍ പ്രശ്നം ആണെന്ന് പറഞ്ഞു വന്നവര്‍ വേഗം തന്നെ ..ഞങ്ങളെ പേടിപിച്ചു തുങ്ങി നിന്നിരുന്ന അയാളെ താഴെ ഇറക്കി ...തൊട്ടു നോക്കിയാ ഒരാള്‍ പറഞ്ഞു "ചൂട് പോയിട്ടില്ല ഇപോ കഴിഞ്ഞതെ ഉള്ളു" . ഞങ്ങള്‍ പിന്നെ അവിടെ നിനില്ല ,നേരെ വീട്ടിലോട്ടു വന്നു.

അപുറത്തു നിന്നു ഒച്ചയും കരച്ചിലും കേട്ട് കൊണ്ടിരുന്നു. അതിനിടയില്‍ ആരോകെയോ പറഞ്ഞു നിങ്ങളുടെ  ധൈര്യം സമ്മതികണം ... ആരോ പറഞ്ഞു ഹോസ്പിറ്റലില്‍ ആയിരുന്ന വീടുകര്‍ വരുന്നുണ്ട് ...അയാളുടെ അമ്മയുടെ  പ്രതികരണം  എന്റെ മനസ്സിനെ ഒരുപാടു നൊമ്പരപെടുത്തി ...മരണത്തോട് മല്ലടികുന്ന ഭര്‍ത്താവിനെ  ഹോസ്പിറ്റലില്‍ ആകി ആണ് അവര്‍ വരുന്നത് .6 മാസം മുന്‍പ് ഒരു മകനെ വേര്പെട്ടപോള്‍ കണ്ട അതെ ആള്‍ കുട്ടത്തെ കണ്ട ആ  അമ്മ വണ്ടി ഇറങ്ങിയതും ഒന്ന് പരിഭ്രമിച്ചു. എന്തായിരികും അവരുടെ മനസ്സില്‍ തോന്നിയത് ഇന്നു പറയാന്‍ പ്രയാസം ...സ്വന്തം വീട്ടില്‍ നിന്നു ഉയര്‍ന്നു കേള്‍കുന്ന കരച്ചില്‍ അവരെ ഒരുപാടു ഭയപെടുതിയിരികണം.

രണ്ടു പേര് കൂടി അവരുടെ കയ്യില്‍ പിടികുന്നത് കണ്ടു ..അവര്‍ ആരോടെകെയോ ചോതികുന്നു "എന്താ ? എന്താ അവിടെ? ആരും മറുപടി പറയുന്നത് കണ്ടില്ല ...അവര്‍ ശബ്ദം ഉയര്‍ത്തി ചോതിക്കാന്‍ തുടങ്ങി...എന്താ അവിടെ ? ശബ്ദം ഇടറി തുടങ്ങിയിരുന്നു ..ഗേറ്റ് എത്തിയതും അവര്ക് കാര്യങ്ങള്‍ മനസ്സിലായത് കൊണ്ടാവണം ...അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് അവിടെക് പോവാന്‍ മടിച്ചു പിന്നിലോട്ടു നടക്കാന്‍ ശ്രേമികുന്നതാണ് കണ്ടത്...കണ്ട കാഴ്ചയെ വിശ്വസിക്കാന്‍ ആവാതെ അവര്‍ ഉറക്കെ നിലവിളിച്ചു ...മനസ്സിന്റെ നിയദ്രണം വിട്ടു അവര്‍ അവിടെ തളര്‍ന്നു വീണു. ഈ ഒരു രംഗം ഭാവപകര്‍ച്ച ഇല്ലാതെ സംഭാവികുന്നത് അവിടെ എത്തിയവരില്‍ പലരുടെ പെരുമാറ്റത്തിലും എനിക്ക് കാണാന്‍ കഴിഞ്ഞു ...ഒരു അത്മഹത്യ മറ്റുള്ളവര്‍ എങ്ങനെ ഉള്‍കൊള്ളുന്നു എന്ന് ഞാന്‍ അന്ന് മനസ്സിലാകി.

അന്ന് രാത്രി ഞാന്‍ ഉറങ്ങി കാണില്ല ..മനസ്സില്‍ അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചാണ് കിടന്നത്. അപോഴും ഒരു ചോദ്യം ഭാക്കി നിന്നു. അയാള്‍ എന്തിനു അത് ചെയ്തു? അയാള്‍ കാണുന്നുണ്ടാവുമോ ഇതെല്ലാം എവിടെ എങ്കിലും ഇരുന്നു? ഒരു നിമിഷം എനികയളോട് ദേഷ്യം തോന്നി ..അയാള്‍ എന്തിനു വേണ്ടി ആയാലും ചെയ്തത് എത്ര വലിയ തെറ്റായിരുന്നു. ഞാന്‍ മനസിലാക്കി മരണം എന്നത് ഞാന്‍ പെടിച്ചതിനെകളും എത്ര ഭയാനകം ആണെന്ന്. ഒരുപാടു നാള്‍ വനജേച്ചിയുടെ കരച്ചിലും, അയാള്‍ തൂങ്ങി നില്‍കുന്ന രംഗവും , ആ അമ്മയുടെ നിസ്സഹായ ഭാവവും എല്ലാം എന്റെ മനസ്സില്‍ തങ്ങി നിന്നു..

ശ്രീജിത്ത്‌