Wednesday, November 20, 2013

"കൊട്ടാരത്തിലെ സായാഹ്നം"

"കൊട്ടാരത്തിലെ  സായാഹ്നം"

ഒരു ദിവസം ഓഫീസിൽ നിന്നും വന്നു കൊട്ടാരത്തിൽ ഇരിക്കുമ്പോൾ വെറുതെ ചുറ്റും ഒന്നു കണ്ണോടിച്ചപോൾ കണ്ടതാണ് ....പതിവുപോലെ കഥയും കഥയിലെ കഥാപാത്രങ്ങൾക്കും ജീവിചിരികുന്നവരു മായോ മരിച്ചവരുമായോ ഇനി മരിക്കാൻ പോവുന്നവരുമായോ യാതൊരു ബന്ധവുമില്ല.

കൊട്ടാരം എന്ന് വിളിക്കുന്നത്‌ ഞങ്ങൾ കുറച്ചു പേര് താമസിക്കുന്ന ഒരുപാടു പേര് താമസിച്ചു പോയ ഞങ്ങളുടെ കൊച്ചു വില്ലയെ ആണ്. പണ്ട് ദിലീപ് പറഞ്ഞ പോലെ ഞങ്ങൾ ഞങ്ങടെ വീടിനെ വിളിക്കുന്ന പേര് "കൊട്ടാരം", എങ്ങനെ എന്ന് വച്ചാൽ പണ്ട് ഉണ്ണി അമ്മായി കെ കെ ബാലനെ "മനൊഹരാാാാ"  എന്നു തെറ്റി  വിളിച്ചപോൾ ഉണ്ടായ വൈരുദ്യം പോലെ ഞങ്ങളുടെ വില്ലക്കു ഒരിക്കലും ചേരാത്ത പേരാണ് കൊട്ടാരം എന്ന് തോന്നുന്നു.

ആദ്യം കണ്ണ് എത്തിയത് കൊട്ടാരത്തിലെ മന്ത്രി ആയ പിള്ള യിലാണ് . ബിസിനസ്‌ നടത്തി കോടീശ്വരനായ അച്ഛനെ ലക്ഷപ്രഭു ആക്കി നാടുവിട്ട് വന്ന ആളാണെന്നു പരയുകയീീീ ഇല്ല . സ്വന്തമായി ഒരു കാമുകി എന്ന ചെറിയ വലിയ ആഗ്രഹം സഫലമാക്കാൻ ഉള്ള പരിശ്രമത്തിലാണ് പിള്ള.  ഒരു ഐ ഫോണും 100 ഫിലിപിനോ കാമുകിമാരും ....ഏതാണ്ട് ഒരു ഫിലിപിനോ റോമിയോ എന്നോകെ വേണേൽ പറയാം ... ടൈപ്പ് ചെയ്യാൻ കഷ്ടപെടുന്നത് കണ്ടപ്പോൾ 5 വിരലുകൾ  കടം കൊടുത്താലോ എന്ന് തോന്നി. അതിനിടയിൽ gym  നു പോവാനുള്ള തയ്യാറെടുപ്പും നടത്തുന്നുണ്ട് .

അപുറത്തു ഉള്ളത് മണിയൻ ആണു, ജീവിതത്തിൽ അടുക്കളയും പച്ചകറികളും മാത്രം. ജോലി  കഴിഞ്ഞു വന്നാൽ അടുക്കള അതല്ലാതെ മണിയനു വേറെ ഒരു ചിന്തയും ഇല്ല , ഇടക്ക് കുറച്ചു ചാറ്റിങ്ങും. ഞങ്ങൾക്ക് എല്ലാവര്ക്കും ഫുഡ്‌ ഉണ്ടാക്കി തരുന്ന മണിയനെ കാമുകി "you are handsome " എന്ന് പറഞ്ഞത് അത്ര വലിയൊരു  തെറ്റായി എനിക്ക് തോന്നിയില്ല.

അപോഴാണ് ബെഡ് റൂമിൽ നിന്നും കുറെ ഒച്ചയും ബഹളവും കേൾക്കുന്നതായി നോക്കിയത്. " നിൻറെ  അടുത്ത് ആര് പറഞ്ഞു 10  രൂപക്ക് recharge ചെയ്യാൻ ? A T M നു വേണേൽ 50 രൂപ എടുത്തൽ മതി ...100 എടുത്താൽ എന്റെ സ്വഭാവം അറിയും .... റൂമിലെ മൂത്താപ്പ വീടിലെ ബാലൻസ് ഷീറ്റ് പരിശോടനയിൽ ആണ് കൂടെ ഡെയിലി reporting ആണ് ഭാര്യ യോട് ...ഇതു കേട്ട് പാവം ഭാര്യ എന്നൊന്നും വിചാരിക്കണ്ട ...ഖത്തറിൽ പണം കായ്കുന്ന മരം ഉണ്ടെന്നു ഭാര്യമാര് വിശ്വസിച്ചാല് എന്ത് ചെയ്യും....എന്ത് കറി ആര് ഉണ്ടാക്കി വച്ചാലും അതിൽ കുറച്ചു തൈര് കൊണ്ട് ഒഴിചില്ലേൽ അങ്ങേർക്കു സമാദാനം വരില്ല. 


ഇതൊന്നും അറിയാതെ അപുറത്തു മൊബൈലും പിടിച്ചു പതിവുപോലെ റിലേ പോയി ഇരിക്കുന്നുണ്ടായിരുന്നു "ഗംഗ". മണിചിത്രതാഴിലെ പോലെ തന്നെ ഇടക്ക് എപോഴെങ്കിലും റിലേ വന്നാൽ ആരുടെയെങ്കിലും പുറത്തു ആന കളിച്ചില്ലേൽ ഗംഗ  കു ഉറക്കം വരില്ല. പണ്ട് അച്ഛൻ ആന കളിപിച്ചിട്ടില്ല എന്ന് തോന്നുന്നു , വല്ലാത്തൊരു ആവേശം  ആണ് ആ കളിയോട് ഗംഗക്കു . ഇത്രയും ആൾകാര്  റൂമില വന്നതും പോയതും സംസാരികുന്നതു ഒന്നും ഗംഗ അറിഞ്ഞിട്ടില്ല , matrimoniyile അനന്തമായ സാധ്യടകളെ പരിപോഷിപിച്ചു കൊണ്ടിരിക്കുന്നു ഗംഗ.


കൂട്ടത്തിൽ രസം "ബുജിയുടെ " പടം പിടിക്കൽ ആയിരുന്നു. ഡയറക്ടർ ആവണം എന്ന ആഗ്രഹവും ആയി RGB  സ്റ്റുഡി യോ യിൽ ജോലിക്ക് പോയ മനുഷ്യൻ ആയിരുന്നു . ദൈവത്തിന്റെയും  ബുജിയുടെ അച്ഛന്റെയും മകനെ ഗൾഫ്‌ കാരൻ ആയി കാണണം എന്ന തെറ്റായ തീരുമാനത്തിന്റെ പുറത്തു മാത്രം ഖത്തറിൽ വന്നു പെട്ട പാവം ബുജി .ഞാൻ നോക്കുമ്പോൾ കണ്ണാടിക് മുന്നില് സ്വന്തം അഭിനയവും , സംവിദാനവും , ആലാപനവും ഒരുമിച്ചു ആസ്വദിച്ചു കൊണ്ടിരിക്കുക ആണ് പുള്ളി. മുഖത്ത്‌ വിരിയുന്ന ഭാവങ്ങൾ കണ്ടപ്പോൾ ചിരി അടക്കാൻ ആയില്ല ....ഇടക് എപോഴോ പാട്ട് മോശമില്ല എന്നൊരു തെറ്റ് മാത്രമേ ഞങ്ങൾ ഇതുവരെ ചെയ്തുള്ളൂ.

അവസാനം ഇരിക്കുന്നു "കെ കെ ബാലൻ ദി ഗ്രേറ്റ്‌" .....പതിവുപോലെ facebook തുറന്നു ഇരിപ്പുണ്ട് , ചാറ്റ് ചെയ്യാൻ കുറെ ശാരി മേരി രാജേശ്വരി മാരും. ഇവരൊന്നും ബാലന്റെ ഫ്രണ്ട്സ് അല്ല ......കൂട്ടുകാരുടെ ഫ്രണ്ട്സ് ലിസ്റ്റിൽ mutual ഫ്രണ്ട്സ് എന്ന് അപേക്ഷിച്ച് വന്നവരാണ്. ചാറ്റിങ് അതിനോടൊപ്പം ഓഫീസിലെ നുണ കഥകൾ , നാട്ടിലെ  വീര ശൂര കഥകൾ   ഇതെല്ലാം അവിടെ ഇരിക്കുന്നവർ കേട്ടാലും ഇല്ലെങ്കിലും വഴിപാട്‌ പോലെ പറയുന്നുണ്ട് . ഇടയ്ക്ക്ക്ലോക്കിൽ മണി അടികുന്നത് പോലെ കൃത്യമായ ഇടവേളകളിൽ  മണിയാ ഫുഡ്‌ ആയോടാ എന്നൊരു ചോദ്യവും  ...?

എല്ലാരേയും മാറിയിരുന്നു  നോക്കിയപോൾ വളരെ കൌതുകം തോന്നി.കമ്പ്യൂട്ടറും മൊബൈൽ ഫോണുകളും ഉണ്ടെങ്കിൽ  ലോകത്തിലെ ഏതു കോണിൽ ഉള്ള എന്തും അറിയാം എന്നാണെങ്കിലും തൊട്ടടുത്ത്‌  ഇരുന്നു ഒരാള് മരിച്ചാൽ പോലും ഈ കാലത്ത് അത് മൊബൈലിലൂടെ പറഞ്ഞാലേ അരിയൂ എന്ന ദുരവസ്ഥ കൂടി അറിഞ്ഞതിൽ ദുഃഖം തോന്നി ....
Sunday, November 10, 2013

Bill Gates - നക്ഷത്രം " മൂലം"

കഥയുടെ പേര് കേട്ടപോൾ തന്നെ ഇതൊരു വാലും മൂടും ഇല്ലാത്തൊരു സംഭവം ആണെന്ന് ....അല്ല ....അങ്ങനെ ഉള്ള ഒരാളെ സംബന്ധികുന്നതാണെന്ന് മനസ്സിലായികാണുമല്ലോ ...

എഴുതുമ്പോൾ യഥാർത്ഥ പേരുകൾ  ഉപയോഗിക്കുന്നു എന്ന് പരക്കെ പരാതി ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ മാത്രം ....ഇതിൽ പറയുന്ന കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം ...

കുന്നംകുളം നാട്ടിലുള്ള അസലു കൊബാളൻ ആണെങ്കിലും ബ്രാഹ്മണൻ ആയി ജനിക്കാത്തതിൽ ഇശ  സങ്ങടം  ഇണ്ട്  കക്ഷിക്ക് ...പ്രായത്തിൽ കവിഞ്ഞ പക്വത ഇല്ലാത്തത് കൊണ്ടും , പണ്ടത്തെ  പനങ്കൊല  പോലത്തെ മുടി ഇപോ കൊഴിഞ്ഞു കൊഴിഞ്ഞു മണ്ടരി പിടിച്ച തെങ്ങ് പോലെ ആയതു കൊണ്ടോ ആവോ 58 വയസ്സുള്ള ജനാർദനൻ ചേട്ടൻ വരെ പുള്ളിയെ അപ്പച്ചൻ  എന്നാണ് വിളിക്കുന്നത്‌. എന്തൊകെ ആണെങ്കിലും ഖത്തറിൽ വീക്ക്‌ ഏൻഡ് ഉണ്ടെങ്കിൽ അപ്പൻ മക്കളെ കാണാൻ കൊട്ടാരത്തിൽ എത്തും  ..അതിപോൾ ടാക്സി വിളിച്ചിട്ട്‌ ആണെങ്കിലും . വന്നു കഴിഞ്ഞാൽ പിന്നെ ഒരു ബഹളം ആണ് . എണ്ണം എടുത്താൽ  ഒരുപാടുണ്ട് അപ്പച്ചന് ഖത്തറിൽ ദത്തു പുത്രന്മാര് .

ഖത്തറിൽ പുതുതായി ജോലി തേടി എത്തുന്ന ആളുകളെ അടിമകൾ ആയാണ് കൊട്ടാരത്തിൽ പൊതുവെ കണക്കാക്കുന്നത് ....അപ്പച്ചൻ വീക്ക്‌ എണ്ടുകളിൽ മാത്രം എത്തുന്ന സന്ദർശകരിൽ  ഒരാൾ മാത്രം . അതിനിടയിൽ പുതുതായി വരുന്ന അടിമകൾക്ക്  സ്നേഹവും വാത്സല്യവും വാരി  കോരി കൊടുത്തു കൊണ്ട് അപ്പച്ചൻ അവരെ ദത്തു  പുത്രന്മാരായി സ്വയം അങ്ങ് പ്രക്യാപിക്കാനും തുടങ്ങി , ആങ്ങിനോക്കെ ആണ് പുള്ളിയെ എല്ലാരും അപ്പച്ചൻ എന്ന് വിളിക്കാൻ തുടങ്ങിയത്‌ 

കഴിഞ്ഞ ദിവസം വെള്ളിയാഴ്ച്ച ക്രിക്കറ്റ്‌ കളിക്കാൻ എല്ലാരും കൂടി പോവുന്ന വഴിയാണ് . വിശേഷങ്ങൾ എല്ലാവരും വാതോരാതെ പറഞ്ഞു കൊണ്ടിരിക്കുന്നു.  എല്ലാവരും പുര നിറഞ്ഞു നില്കുന്നത് കൊണ്ട് ജാതകവും കല്യാണവും ആയിരുന്നു ചർച്ച . ജാതകം  വലിയൊരു വെല്ലു വിളി ആവുമോ എന്ന ദിശയിലേക്കു ചർച്ച  പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ നഗ്ന സത്യം എല്ലാവരും മനസ്സിലാക്കിയത്‌ - അപ്പച്ചനു ജാതകത്തിൽ  അടിയൊറച്ച വിശ്വാസം ആണെന്ന് ...അതിനു വേണ്ടി പറഞ്ഞ ഉദാഹരം കേട്ടപോൾ എല്ലാരും കോരിത്തരിച്ചു ഇരുന്നു പോയി .  " എടാ ജിത്തു നീ അറിഞ്ഞോ ? നമ്മുടെ windows  8 ഹിറ്റ്‌ ആയതു എങ്ങിനെ ആണെന്ന് ? BILL GATES windows 7 ഫ്ലോപ്പ് ആയതിനു ശേഷം തിരൂര് അമ്പലത്തിൽ ഗണപതിക്ക്‌ ഉരുളിയും പുഷ്പഞ്ഞലിയും കഴിച്ചത്രെ ...അതിനു ശേഷം windows 8 അങ്ങ് launch ചെയ്തു .  മുമ്പും പിമ്പും  നോക്കാതെയാണ്‌ ഉരുളി കവിഞ്ഞു ഡോളർ വന്നത് എന്നാണ് പറഞ്ഞത് .

ഇതു കേട്ടപോൾ എന്തായാലും ഞാൻ ഒരു കാര്യം മനസ്സില് ഉറപ്പിച്ചു Schneideril   കുറച്ചു ബിസിനസ്‌ കൂടാൻ അടുത്ത തവണ അപ്പച്ചൻ നാട്ടിൽ പോവുമ്പോൾ മിനിമം 2 ഉരുളി എങ്കിലും കമിഴ്താൻ പറയണം  ...പോയാൽ  രണ്ടു ഉരുളി കിട്ടിയാൽ ഉരുളി നിറയെ യൂറോ ...