Tuesday, February 1, 2011

New Release .. "വാചകമടി വക്കീല്‍""


+2 നു പഠിക്കുന്ന സമയം ..ചെറിയ കുട്ടിയല്ല ഞാന്‍ വലിയ ആളായി ..സ്വന്തമായി തീരുമാനങ്ങള്‍ എല്ലാം എടുക്കാന്‍ പ്രാപ്തനായി എന്നൊക്കെ അഹങ്കരിച്ചു നടന്നിരുന്ന കാലം...വേനലവടിക്ക് പതിവുപോലെ അമ്മയുടെ വീട്ടിലാണ്‌ ..കല്ലിങ്ങല്പടം എന്ന സുന്ദരമായ പാലക്കാടന്‍ ഗ്രാമം ..അതിലുമുപരി കളങ്ങമില്ലാത്ത മനുഷ്യരും.
 സമപ്രയകാരായ ഒരുപാടു കസിന്‍സ് ...അവിടെ എത്തിയാല്‍ അവരായിരുന്നു എന്റെ ലോകം. vachakamadi

പതിവുപോലെ എല്ലാവരും വിരുന്നു വന്നിട്ടുണ്ട് ..അരുകുട്ടന്‍ ..കൂട്ടത്തില്‍ ഉയരമില്ലാത്ത സുന്ദരന്‍ ..ക്രിക്കറ്റില്‍ sixer  അടി വീരന്‍...തെങ്ങുതോപ്പില്‍ പോയാല്‍ തെങ്ങില്‍ കയറി കരിക്കിടനമെങ്കില്‍ അരുകുട്ടന്‍ വേണം ...എവിടെ തെറ്റ് കണ്ടാലും ഇടപെടുന്ന പ്രകൃതം. അരുകുട്ടന്‍  IELETS പഠിക്കാന്‍ പോകാന്‍ വൈകുന്നേരം നേരത്തെ ഓഫീസില്‍ നിന്നു പോവണം .  ഓഫീസി ടൈം കഴിയാതെ പോവാന്‍ പറ്റില്ലെന്ന് പറഞ്ഞ managerku മറുപടി രാജികത്ത് ..കഴിഞ്ഞില്ല വേറൊരു ഓഫീസില്‍ data എന്‍ട്രി ചെയ്യാന്‍ പറഞ്ഞ managerku ഉള്ള മറുപടി ...ഞാന്‍ ഒരു MBA കാരന്‍ ആണ് ഇതൊന്നും ഞാന്‍ ചെയ്യില്ല ..പിന്നെ അവിടയും മതിയാക്കി ...അങ്ങനെ അങ്ങനെ പോവുന്നു അരുകുട്ടന്റെ കഥകള്‍ ...

 കരയിലും വെള്ളത്തിലും  അഭ്യാസം കാണിക്കുന്ന ജീവി ഏതാണെന്ന് ചോതിച്ചാല്‍ ഞാന്‍ പറയുന്ന ഉത്തരം "അനു" എന്നായിരിക്കും .....ഒരു സര്‍വകലാ വല്ലബന്‍ ആണ് കക്ഷി. പോരാത്തതിനു മിമിക്രിയും അറിയാം ...കല്ലിങ്ങല്പടത് വിരുന്നു പോയാല്‍ രാത്രികളില്‍ അനുവിന്റെ കഥകള്‍ ഉണ്ടാവും ...മിക്കവാറും കഥകളിലെ വിഷയങ്ങള്‍ വെള്ളം കോരന്‍ കിണറ്റിന്‍ കരയില്‍ വരുന്ന ജിന്നും, യക്ഷിയും, പ്രേതങ്ങളും പിന്നെ പണിക്കാരി ജാനു ചേച്ചിയും. എന്തോകെ ആയാലും അവനൊരു നല്ല പട്ടി സ്നേഹി ആണ്. വീട്ടില്‍ പട്ടികള്‍ രണ്ടെണ്ണം , പോമെരല്യന്‍ റോസിയും അലിസേഷന്‍ സാറയും. aunti  പറഞ്ഞു കേട്ടിട്ടുണ്ട്  സ്കൂളില്‍ പോയി വരുമ്പോള്‍ മനുഷ്യന്മാര് മരിക്കാന്‍ കിടക്കുന്നത് കണ്ടാല്‍ അവന്‍ തിരിഞ്ഞു നോക്കില്ല , വല്ല പറ്റിയും പൂച്ചയും ഉണ്ടെങ്കില്‍ അതിനെയും എടുത്തോണ്ട് വരും എന്നു ...അത്രകുണ്ട് മൃക സ്നേഹം. ഏതെങ്കിലും വീട്ടില്‍ പോയാലും  സ്ഥിതി മറിച്ചല്ല, ആളുകള്‍ ഇണങ്ങി ഇല്ലെങ്കിലും അവിടത്തെ പട്ടിയെ കുപ്പിയിലക്കിയിട്ടുണ്ടാവും പുള്ളി.

ഇനിയുള്ളത് "പെവിരാജന്‍" കൂട്ടത്തിലെ സുന്ദരന്‍, ആരും ഇഷ്ടപ്പെട്ടു പോവുന്ന പ്രകൃതം.  ചെറുപ്പം മുതല്‍ കുള്ളന്‍ ആയിരുന്നു , ബാഗ്യമെന്നോണം അവസാനം അവനും അരുകുട്ടനെ ഉയരത്തില്‍ പിന്നിലാക്കി. ചെറുപ്പത്തില്‍ ചെയ്തിട്ടുള്ള എല്ലാ കല്ലതരങ്ങളിലും എന്റെ തുല്യ പങ്കാളി. നെയ്യപ്പന്‍ എന്നു വിളിക്കുന്ന നിതിനും മോശമല്ലായിരുന്നു..ഒരുപാടു ചിരിപിച്ചിട്ടുണ്ട് അവന്‍ ഞങ്ങളെ എല്ലാം ..കഥകള്‍ ഒരുപാടുണ്ടാവും അവനെ കുറിച്ച് പറഞ്ഞാല്‍ ....പ്രായത്തില്‍ ചെറുതാണെങ്കിലും എങ്ങനെയോ ഞങ്ങളുടെ കൂട്ടത്തില്‍ മെമ്പര്‍ ഷിപ്‌ കിട്ടിയ പ്രതീഷും ചേര്‍ന്നാല്‍ അന്നത്തെ gang പൂര്‍ത്തി ആയി ...ഇനിയും ഉണ്ട് ചെറുതും വലുതുമായി ഒരുപാടു പേര് , എന്തായാലും അവരെ എല്ലാം ഇപ്പോള്‍  എണ്ണത്തില്‍ കൂട്ടുന്നില്ല ..

അങ്ങനെ ഒരു ദിവസം ആരോ വന്നു പറഞ്ഞു നാട്ടില്‍ അമ്പലത്തിന്റെ അടുത്ത് സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ട് എന്നു ...ജയസുര്യയും , നവ്യ നായരും , സലിം കുമാറും എല്ലാം ഉണ്ടെന്നു കേട്ടു. കേട്ടപാതി തന്നെ എല്ലാരും തീരുമാനിച്ചു  ഒന്ന് പോയി കാണാന്‍ . ജീവിതത്തില്‍ ആദ്യമായി ഷൂട്ടിംഗ് കാണാന്‍ പോവുന്ന ത്രില്ലില്‍ ആയിരുന്നു എല്ലാരും. സുന്ദരമാരില്‍ സുന്ദരനമാരായി ഞങ്ങള്‍ എല്ലാം റെഡി ആയി യാത്ര തിരിച്ചു. അമബലതിന്റെ അടുത്തു
വലിയ ആള്‍കൂട്ടം കണ്ടപ്പോള്‍ ആണ് ഷൂട്ടിംഗ് നടക്കുന്നുണ്ട് എന്നു വിശ്വാസം ആയതു. എങ്ങനോകെയോ തിരക്കിന്റെ ഇടയിലൂടെ മുന്നിലെത്തി ..സംഭവം  സരിയാണ്‌ ..അതാ നില്കുന്നു ജയസുര്യ ..ഒപം നവ്യ നായരും ..സലിം കുമാര്‍ അവിടെയും എവിടെയും അങ്ങിനെ നടക്കുന്നു. അടുത്തു  നിന്നവനോട്‌ ചോതിച്ചു ഏതാ പടം? ഇമ്മിണി നല്ലൊരാള്‍ എന്നു  മറുപടി. എന്തായാലും നവ്യ നായര്‍ അത്ര കരിമി അല്ല ..വെളുപ്പിച്ചു എടുത്തിട്ടുണ്ട് ..ജയസുരായ് ഉയരമുണ്ടല്ലോട അങ്ങിനെ ഞങ്ങള്‍ പരസ്പരം commendukal പറഞ്ഞു. ജയസുര്യ നവ്യ നായര്‍ നെ കല്യാണം കഴിക്കുന്ന സ്സിനാണ് എടുക്കുന്നത്. എടുത്തത്‌ തന്നെ എടുത്തു കൊണ്ടിരിക്കുന്നു ..

പതിയെ അവിടെ നിന്നു വലിയാം എന്നായി, വരുമ്പോള്‍ ഉണ്ടായിരുന്ന ഉശാരെല്ലാം പോയിരിക്കുന്നു  എല്ലാരുടെയും. അതിനിടയില്‍ ഒരാള്‍ ഞങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി. 6 പോക്കറ്റ്‌ pant , സണ്‍ ഗ്ലാസ്‌ ,വട്ട തൊപ്പി, 3 മൊബൈല്‍ ഫോണ്‍ മാറി മാറി സംസാരിക്കുന്നു, കൂടെ കുറെ അസ്സിസ്ടന്റ്സ് ...ആകെ കൂടെ നോക്കിയപോള്‍ ഒന്ന് പരിചയ പെടാം എന്നു വിചാരിച്ചു . "ഞങ്ങള്‍ എല്ലാരും എവിടെ ഉള്ളവരാ" ഞങ്ങള്‍ പരിചയപെടുത്തി ..അപ്പോള്‍ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ പേര്‍സണല്‍ കാര്‍ഡ്‌ എടുത്തു തന്നിട്ട് പറഞ്ഞു "എന്റെ പേര് സുനില്‍  ..ന്യൂ അര്‍തിസ്റ്റ് recruit ചെയ്യുന്നത് ഞാന്‍ ആണ്". എല്ലാരും പരസ്പരം അല്ബുടതോടെ നോക്കി...പിന്നെ താമസിച്ചില്ല ചോതിച്ചു "അഭിനയിക്കാന്‍ പറ്റുമോ?" " ഉം  നോക്കട്ടെ , ആലോചികം ..അടുത്ത ആഴ്ച വിളിച്ചിട്ട് വരൂഎനിക്ക് ഒരു institute ഉണ്ട് ഒറ്റപ്പാലത്ത്"  ..    പിന്നെ തുടങ്ങി കഥകള്‍.. "ജയസുര്യ എങ്ങനെ നടന്നിരുന്നതാ? ചെറിയ റോള്‍ ചെയ്തു ചെയ്തു എപ്പോള്‍ നായകന്‍ ആയില്ലേ?" ആലോചിച്ചപോള്‍ ശരി ആണെന്ന് തോന്നി. അതിനിടയില്‍ ഞങ്ങള്‍ പറഞ്ഞു "അനു മിമിക്രിയെല്ലാം ചെയ്യും ". "ഏതാ variety ?" അനു മടിച്ചു നിന്നില്ല .."ഇന്ദ്രജിത്ത്" പിന്നാലെ വന്നു മീശ മാധവനിലെ ഡയലോഗ് ...നനയിട്ടുന്ടെന്നു സുനിലിന്റെ commend . മനസ്സിലോരുപിടി സ്വപനങ്ങളുമായി ഞങ്ങള്‍ തിരിച്ചു വന്നു ..യാത്രകിടയില്‍ മുഴുവന്‍ സംസാരിച്ചു കൊണ്ടിരുന്നത് സുനിലിനെ പറ്റി ആയിരുന്നു. എന്തായാലും അടുത്ത ആഴ്ച ഒറ്റപാലത്ത് പോവാം എന്നു തീരുമാച്ചു.

പറഞ്ഞു ഉറപിച്ച ദിവസം ആയി ..സിനിമയില്‍ അഭിനയിക്കാന്‍ എന്നു എല്ലാവരോടും പറഞ്ഞിട്ടാണ് ഞാനും, അനുവും, പെവിരാജനും പ്രതീഷും ഒട്ടപാലതെക് യാത്ര തിരിച്ചത് . അരുകുട്ടനും, നിതിനും എന്തോ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. രണ്ടര മനിക്കൂരിനി ശേഷം ഞങ്ങള്‍ സുനില്‍ പറഞ്ഞ junctionel ബസ്‌ ഇറങ്ങി. അവിടെ ഇറങ്ങി ആദ്യം കണ്ട ഒരു സെക്യൂരിറ്റി കാരനോട് സുനിലിനെ പറ്റി തിരക്കി. അതിശയം എന്നു പറയട്ടെ സെക്യൂരിറ്റി കാരന്‍ പറഞ്ഞു "കഴിഞ്ഞ മോഹന്‍ ലാലിന്‍റെ സിനിമയില്‍ ഞാന്‍  ഒരു റോള്‍ ചെയ്തു" , സുനില്‍ arrange ചെയ്തു കൊടുത്തതാണെന്ന് കേട്ടപോള്‍ മനസ്സിലുരപിച്ചു ഇന്നു അഭിനയിചിട്ടെ തിരിച്ചു വരുന്നുള്ളൂ എന്ന്. ഒരു 1 km മുന്‍പോട്ടു നടന്നാല്‍ സുനിലിന്റെ institue കാണാം എന്ന് പറഞ്ഞു തന്നു securty കാരന്‍ അയാളുടെ പണിയില്‍ മുഴുകി. നടന്നു മതിയയപോള്‍ പെവിരാജന്റെ commend വന്നു " നടന്നാലും സാരമില്ല . സിനിമയില്‍ ഒന്ന് മുഗം കാണിക്കാന്‍ പറ്റിയാല്‍ മതി ആയിരുന്നു ".

പ്രതീക്ഷയോടെ ഞങ്ങള്‍ അടുത്ത  junctionel എത്തി . ചോദിച്ചപോള്‍ ഒരു പഴയ ഇടിഞ്ഞു വീഴാറായ രണ്ടു നില കെട്ടിടം ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു " അതാ രണ്ടാമത്തെ നിലയിലെ റൂമില്‍ കാണും " . അത് കണ്ടതും അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്ട്രേല്‍ ഫ്ലൈറ്റ് ഇടിച്ചു ഒരു നിമിഷം കൊണ്ട് നിലം പൊതിയത് പോലെ ഞങ്ങളുടെ സിനിമ മോഹം തകര്‍ന്നു വീണു. എന്തായാലും എത്ര ദൂരം വന്നതല്ലേ കാണ്ടിട്ടു പോവാം എന്ന് തീരുമാനിച്ചു. മനസ്സില്ല മനസ്സോടെ ഞങ്ങള്‍ അവിടേക്ക് കയറി ..അതാ ഇരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ സുനില്‍ ..കൂടെ അവിടെ ഉണ്ടായിരുന്ന ശിങ്കിടികളും. അന്ന് ഷൂട്ടിംഗ് സ്ഥലത്ത് വച്ചു കണ്ട അതേ വേഷം ..മനസ്സില്‍ ഒരു ചെറു ചിരി ..എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞു .പിറന്നാള് ആണ് ..ഭക്ഷണം കഴിച്ചിട്ട് പോവാം എന്ന് പറഞ്ഞു ....പിന്നെ കഥകള്‍ തുടങ്ങി " എനിക്ക് എറണ്നംകുളത് വേറൊരു ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട് ..അവിടെ directors ആണ് ക്ലാസ്സ്‌ എടുകുന്നത്, മോഹന്‍ ലാലും , മംമുട്ടിയെല്ലാം ഇടക്ക് വന്നു ക്ലാസ്സ്‌ എടുക്കാറുണ്ട്. എതോകെ കേട്ടു വയറു നിറഞ്ഞത്‌ കൊണ്ടാവണം ഭക്ഷണം എല്ലാവരും കുറച്ചേ കഴിച്ചുള്ളൂ..പോവുമ്പോള്‍ അവിടെ  ഉള്ള ഫോം ഫില്‍ ചെയ്തു പോവാന്‍ പറഞ്ഞു ..അവസരം വന്നാല്‍ വിളിക്കാം എന്ന offerum . അങ്ങനെ അതും ചെയ്തു ..അപോഴാണ് പുതിയ ഓഫര്‍ ..500 rs തന്നു രജിസ്റ്റര്‍ ചെയ്താല്‍ റോള്‍ ഉറപ്പാണെന്ന് ..പിന്നെ വന്ന്നു ചെയ്യാം എന്ന് പറഞ്ഞു അവിടെ നിന്നു തടി തപ്പി.

കുറച്ചു നിരാശയോടെ ആണ് തിരിച്ചു നടന്നത്, വീട്ടില്‍ എന്ത് പറയും? സിനിമയില്‍ അഭിനയിക്കാന്‍ എന്ന് പറഞ്ഞിട്ടാണ് വന്നത്. എവിടെ  നടന്നത് എല്ലാവരും അറിഞ്ഞാല്‍ പിന്നെ തലപൊക്കി നടക്കാന്‍ കഴിയില്ല. എല്ലാരും ആലോചിച്ചു ഒരു കാര്യം തീരുമാനിച്ചു എവിടെ നടന്ന സത്യം പറയണ്ട എന്ന്. അവസാനം നല്ലൊരു നുണ കണ്ടുപിടിച്ചു. സിനിമയില്‍ ചെറിയ ഒരു റോള്‍ അഭിനയിച്ചു എല്ലാവരും . റോള്‍ എന്തയിരുന്നെന്നും തീരുമാനിച്ചു. ചോതിച്ചാല്‍ തെറ്റി പറയാതിരിക്കാന്‍ എല്ലാവരും നുണ കൃത്യമായി പഠിച്ചു.

അങ്ങനെ തിരിച്ചു വീട്ടില്‍ എത്തി. dialogues തുടങ്ങി . പെവിരാജന്‍ " prithivi രാജ് സിനിമയില്‍ കാണുന്നപോലെ അല്ലല്ലേ ? പക്ഷെ ജടയോന്നും ഇല്ല . ഞാന്‍ മറുപടി പറഞ്ഞു " അതെ അതെ ശരി ആണ് എത്ര perkanu ഓട്ടോഗ്രാഫ് എല്ലാം കൊടുകുന്നത് " . അനു തുടര്‍ന്നു " മീര ജാസ്മിനെ എന്താ ഒരു ഭംഗി അല്ലെ? പ്രതീഷ് മറുപടി പറഞ്ഞു " എന്താ കാര്യം? ഒന്നു മിണ്ടാന്‍ പോലും പറ്റിയില്ല, ഷോട്ട് കഴിഞ്ഞാല്‍ വേഗം ഉള്ളില്‍ പോയിരികുകയല്ലേ ?" എന്റെ മറുപടി " അല്ലാതെ പിന്നെ ? അവിടെ നിന്നാല്‍ ആള്‍കാര് ഷൂട്ടിംഗ് നടക്കാന്‍ സമ്മതികില്ല...എല്ലാരും ബഹളം ഉണ്ടാക്കുന്നത് കണ്ടില്ലേ?  എല്ലാവരും ഞങ്ങള്‍ പറയുന്നത് ശ്രധികുന്നു എന്ന് ഞങ്ങള്ക് മനസ്സിലായി. അതിനിടയില്‍ അമ്മായിയുടെ  ചോദ്യം " അഭിനയിക്കാന്‍ പോയിട്ട് എന്തായി" . ഞങ്ങള്‍ പറഞ്ഞു ചെറിയൊരു scene അത്രയേ ഉള്ളൂ. ചോദ്യങ്ങള്‍ തുടര്‍ന്നു " ഏതാ പടം? എന്താ scene ? " ഞങ്ങള്‍ അടിച്ചുവിട്ടു ..പടത്തിന്റെ പേര് "വാചകമടി വക്കീല്‍" , പ്രതിവി രാജും , മീരയും ആണ് . pritvi കോളേജില്‍ വരുമ്പോള്‍ ഞങള്‍ അപ്പുറത്ത് നിന്നു ഉറക്കെ കൈ വീശിയിട്ട്‌ പറയും "hiiiiii rajuuuuuu " അതാണ് scene . അപ്പുറത്ത് നിന്ന മാമന്‍ ചോതിച്ചു "ഇതിനാണോ കെട്ടും കെട്ടി പോയത്?"  ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു ...എന്നിട്ട് പറഞ്ഞു "സമ്മതിക്കണം  സിനിമയില്‍ അഭിനയികുന്നവരെ .. ചെറിയ scene ആയിട്ടുപോലും ഒരു 10 തവണ എടുത്തു. ഞങ്ങള്ക് വട്ടായി. എല്ലാവരും ഒരുപോലെ ചിരിക്കണം ഒരുപോലെ ഒരേ സമയത്ത് കൈ വീശണം hooo എളുപ്പം അല്ല ..മതി ആയി". 

അങ്ങനെ ഞങ്ങള്‍ സംഭവം ഒരുതരത്തില്‍ പറഞ്ഞു ഒപ്പിച്ചു. ഇടകെപോഴോ ആരോ ചോതിച്ചിരുന്നു നിങ്ങള്‍ അഭിനയിച്ച പടം release ആയോ എന്ന് ...ആ അറിയില്ല ചിലപ്പോള്‍ പകുതി വച്ചു നിന്നു കാണും എന്ന് പറഞ്ഞു. എപ്പോഴും ആര്‍കും അറിയാതെ "വാചകമടി വകീലിന്റെ പിന്നില്‍ നടന്ന സത്യം ,,ഒര്കുമ്പോള്‍ സുകമുല്ലൊരു ഓര്മ..


3 comments:

  1. ഇത് വായിച്ചപ്പോള്‍ പഴയ ഒരു കഥ ഓര്‍മ വന്നു.
    ഇത് പോലെ സിനിമാ മോഹവുമായി പോയി ഒരുത്തന്‍ അഭിനയിച്ചു തിരിച്ചു വന്നു.
    സിനിമ റിലീസ് ആയപ്പോള്‍ ഇദ്ദേഹത്തെ അതില്‍ കാണാനില്ല.
    മൂപ്പര്‍ പറഞ്ഞത്രേ,"ഒരുത്തനെ കൊന്നു ചാക്കിലിട്ടു എറിയുന്ന ഒരു സീനുണ്ട്,ആ ചാക്കിനുള്ളില്‍ ഞാനായിരുന്നു!"
    നര്‍മം കൊള്ളാം.

    ReplyDelete
  2. adheham chakkilenkilum kayari pattiyallo...

    ReplyDelete
  3. വയര് നിറച്ച് കാശുണ്ടെല്‍ സിനിമയില്‍ കേറാം . പക്ഷെ നിലനില്‍ക്കാനാണ് പ്രയാസം എന്നാ തോന്നുന്നത്.
    സിനിമാ മോഹം അമിതമായാലും കുഴപ്പമാണ് അല്ലെ

    ആശംസകള്‍

    ReplyDelete