Wednesday, May 1, 2013

ജിഞ്ചു ചേട്ടൻ എന്താ ഹസി ചേട്ടന്റെ പോലെ ഇരിക്കണേ?

ഖത്തറിൽ ജീവിതം പണ്ടത്തെ പോലെ തന്നെ തിരക്കുകൾ കൊണ്ട് തിരക്കാണ് ,
കൂടുന്നത് അല്ലാതെ കുറയുന്ന യാതൊരു  ലക്ഷണങ്ങളും കാണുന്നില്ല. സണ്‍‌ഡേ മുതൽ ഫ്രൈഡേ വരെ പ്രൊജക്റ്റ്‌ , ഓർഡർ , മീറ്റിംഗ് അതല്ലാതെ വേറൊന്നും ചിന്തിക്കാൻ പോലും സമയം കിട്ടാറില്ല .
ഭക്ഷണം  കഴിച്ചാൽ ആയി. കൂട്ടുകാരുടെ എണ്ണം മാസം തോറും കൂടി വരുന്നത് കൊണ്ട് വീക്ക്‌ എന്ടുകൾ കണ്ണ് ചിമ്മി തുറകുന്ന വേഗത്തിൽ പറന്നു പോവുന്നു. കൂട്ടുകാരുമൊത്ത് വീക്ക്‌ എൻഡിൽ മുടങ്ങാതെ ഉള്ള വോളി ബോൾ കളി, കൊല്ലം ഒന്ന് കഴിഞ്ഞു തല്ലു കൂടനല്ലാതെ വോളി ബോൾ നേരെ ചൊവ്വേ ആരും പഠിക്കുന്ന മട്ടില്ല . സമയം എത്ര പെട്ടന്ന് കടന്നു പോകുമോ? ചിലപ്പോൾ ആലോചികുംപോൾ അതിശയിച്ചു പോവാറുണ്ട് മാസങ്ങളും കൊല്ലങ്ങളും എത്ര പെട്ടന്ന് കടന്നു പോയി.

മാസങ്ങള്ക് മുൻപാണ്‌ ഒരു തവണ അമ്മയെ വിളിച്ചു സംസരികുന്നതിനു ഇടയിൽ അമ്മ പറഞ്ഞത്‌ , നമ്മുടെ മുകളിലെ ഫ്ലാറ്റിൽ പുതിയ ആള്കാര് വന്നിട്ടുണ്ട്, കൂടെ രണ്ടു കുട്ടികളും. ആരാണെന്നു ചോതിച്ചപോൾ പറഞ്ഞു "ഒരു തത്തമ്മയും , ഉണ്ണി കണ്ണനും . പേര് കേട്ടപോൾ തന്നെ ഒരു കൌതുകം മനസ്സില് തോന്നി. സ്കൂൾ വിട്ടാൽ ഇവിടെ  ആണ് വരുക , അവര്ക് അമ്മമ്മയും , അച്ഛച്ചനും മതി , കുറെ കഴിഞ്ഞാണ് തിരിച്ചു പോവുക. ഉണ്ണി കണ്ണൻ നമ്മുടെ കണ്ണൻ പണ്ട് എങ്ങനെ ആയിരുന്നോ അതുപോലെ ഉണ്ടെന്നു പറഞ്ഞു , നല്ല കുട്ടി കുറുമ്പും വാശിയും ഒന്നും തീരെ ഇല്ല. പാട്ടു പടി തരും , അച്ഛനുമായി കളിക്കും അമ്മ കുറെ നേരം അവരെ പറ്റി  തന്നെ സംസാരിച്ചു , ഞാൻ എല്ലാം മൂളി കേട്ടു. പിന്നെ എപ്പോൾ  വിളിച്ചാലും എന്തെങ്ങിലും അവരെ പട്ടി അമ്മക് പറയാൻ ഉണ്ടാവും , അതൊരു പതിവായി.

വിഷു അടുത്ത് വരുന്നു പത്താം തിയതി ബഹറിനിൽ പോണം എന്ന് തീരുമാനിച്ചു ഇരികുമ്പോൾ ആണ് പ്രതീക്ഷികാതെ വിസ delay ആവുന്നത്. date ഏപ്രിൽ പതിനാൽ ആയി. വിഷു ഖത്തറിൽ തന്നെ ആഘോഷികേണ്ടി വരുമോ എന്ന് കരുതി ഇരികുമ്പോൾ ആണ് ചേട്ടന്റെ വിളി വരുന്നത്. വിസ ശരി ആയി എന്നു അറിഞ്ഞപോൾ തന്നെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു , ഇനി 2 വീക്സ് വീടുകാരുടെ കൂടെ , മനസ്സിൽ ഒരാശ്വാസം തോന്നി. വീട്ടിൽ എത്തിയതിന്റെ next ദിവസം വൈകുന്നേരം അതാ വരുന്നു അമ്മയുടെ ഉണ്ണി കണ്ണൻ . ശരിക്കും ഒരു ചന്തം ഉള്ള  സുന്ദര കുട്ടൻ. അമ്മ പറഞ്ഞു കേട്ടപോലെ ബഹളം ഒന്നും ഉണ്ടാക്കാതെ അവന്റെ അമ്മയുടെ ഒക്കത്ത് മിണ്ടാതെ ഇരികുന്നത്  കണ്ടപ്പോൾ എന്ത് പറ്റി എന്നു  ചോതികണം എന്ന് മനസ്സില് വിചാരിച്ചു , അപോഴെകും അമ്മ പറഞ്ഞു "കുട്ടിക്ക് വയ്യാതെ ഇരിക്യാണ്" , വീടിലും എല്ലാവര്ക്കും വയ്യ അല്ലേട ഉണ്ണി കണ്ണാ?.  ഉണ്ണി കണ്ണനെ അവിടെ ആകി അവന്റെ അമ്മ മുകളിലേക്ക് പോയി. 

അമ്മ എന്നെ പരിചയപെടുത്തി കൊടുത്തു - അമ്മമ്മ പറയാറില്ലേ ഖത്തറിലെ ജിഞ്ചു ചേട്ടനെ പട്ടി ? ആ ചേട്ടൻ ആണ് ഇതു . അവൻ മിണ്ടാതെ ഇരുന്നു. പതിയെ പതിയെ ഞങ്ങൾ കൂട്ടായി , അനിയൻ  ചെരുപത്തിൽ ഉള്ളത് പോലെ ,  ഉണ്ണി കണ്ണന് അപോഴാണ് ഒരു സംശയം - ജിഞ്ചു  ചേട്ടൻ എന്താ ഹസി ചേട്ടന്റെ പോലെ ഇരിക്കണേ? ഞാനും ചേട്ടനും തമ്മിലുള്ള സാദൃശ്യം കൊണ്ടാണ് അവൻ ചോതിച്ചത് എന്ന് തോന്നുന്നു , എന്തായാലും രസികൻ  ചോദ്യം. പിന്നീടാണ്‌ എനിക്ക് മനസ്സിലായത് ഉണ്ണി കണ്ണന് എന്ത് കണ്ടാലും കേട്ടാലും ഒരു പാട് സംശയങ്ങൾ ആണെന്ന്. ഞങ്ങൾ കൂട്ടായി , പിന്നീടങ്ങോട്ടു ഉണ്ണി കണ്ണൻ വരുന്നതും നോക്കി ഞാൻ ഇരിക്കുമായിരുന്നു. കാരണങ്ങൾ രണ്ടാണ് - വീട്ടിൽ ഇരുന്നു മടുപ്പ് തോന്നി തുടങ്ങി , പിന്നെ അവന്റെ കളിയും ചിരിയും വര്തമാനവും എല്ലാം എന്നെ അത്രത്തോളം രസിപിച്ചിരുന്നു.
വന്നാൽ അവനു കൂടെ ഭക്ഷണം കഴികണം , കളിക്കണം, ഗെയിം വച്ച് കൊടുകണം,കാർട്ടൂണ്‍ കാണണം , കളി കഴിഞ്ഞു എന്റെ കൂടെ ഉറങ്ങുകയും വേണം. അതിനിടയിൽ IPL കണ്ടിരുന്നാൽ , അടുത്ത് വന്നു ഒരു കള്ള ചിരിയും ചിരിച്ചു ഒരു പാട്ട് പാടി തരും " കാറ്റേ കാറ്റേ നീ  പൂക്കമരതില് പാട്ടും മൂളി വന്നു.... " കണ്ടപ്പോൾ ചിരി വന്നു .  അങ്ങിനെ അങ്ങിനെ അങ്ങിനെ ദിവസങ്ങള് കഴിഞ്ഞു പോയി.

പതിവില്ലാതെ ഇത്തവണ പിറന്നാല് ഗംഭീരമായി തന്നെ ആഘോഷിചപോൾ അവിടെയും ഉണ്ണി കണ്ണൻ കൂടെ  , രണ്ടു പെരുടെം പിറന്നാല് ഒരേ ദിവസം . ഞങ്ങൾ പിറന്നാള ഗംഭീരമായി ആഘോഷിച്ചു.
ഇന്നു ഞാൻ ഖത്തറിൽ ഇരികുമ്പോൾ കുറെ ചോദ്യങ്ങള ചോതിച്ച എനിക്ക് പാട്ട് പാടി തന്ന  ആ  കൊച്ചു കുഞ്ഞിനെ എപോഴോകെയോ ഞാൻ മിസ്സ്‌ ചെയ്യുന്നു , എഴുതുകയാണെങ്കിൽ ഒരുപാടു ഉണ്ടാവും അവനെ പറ്റി , കണ്ണ് തട്ടിയാലോ അല്ലേ ?  നന്മകൾ മാത്രം ദൈവം അവനു വരുത്തട്ടെ ....കാണുമായിരിക്കും ഞങ്ങൾ   വൈകാതെ തന്നെ ....

No comments:

Post a Comment