Sunday, May 12, 2013

"തളിരിടാതെ പോയ പ്രണയം"- സുഖം ഉള്ള ഒരു ഓർമ്മ

എല്ലാ സിനിമ കഥ കളിലും പോലെ തന്നെ നമുക്കും ഒരു ഫ്ലാഷ് ബാക്കിൽ നിന്നും തുടങ്ങാം .എഞ്ചിനീയറിംഗ് എന്ന സാഹസം ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് , ഓർമയിൽ ഫസ്റ്റ് ഇയർ പഠിക്കുന്ന കാലഘട്ടം . നാട്ടിലെ കൂട്ടുകാരനുമായി സംസാരിച്ചു കൊണ്ടിരികുന്നതിനിടയിൽ അവൻ ചോദിച്ചത് നിനക്ക് മീനുവിനെ അറിയില്ലേ? +2 വിനു നിന്ടെ ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചതാണ് എന്ന് പറഞ്ഞു. അറിയാം എന്ന് പറഞ്ഞപോൾ ഉടനടി ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു നിന്റെ മുസ്ലിം കുട്ടിയുമായുള്ള പ്രേമം എല്ലാം അവൾ പറഞ്ഞു എന്നു. ഓ ഓ അതോ അത് നീ വിചാരിക്കും പോലെ ഒന്നും അല്ല , ആ പെണ്ണിന് വട്ടായിരുന്നു , എന്നോട് ഇഷ്ടം ആയിരുന്നു എന്നു കേട്ടിട്ടുണ്ട് ,ഞാൻ ആകെ കുറച്ചു തവണയെ അവളോട്‌ സംസാരിച്ചിട്ടു പോലും ഉള്ളു . അതും മീനു അവനോടു പറഞ്ഞെന്നു പറഞ്ഞു. അത് കഷ്ടം ആയി പോയെന്നു പറഞ്ഞു അവൻ പോയി , ഞങ്ങൾ അവിടെ പിരിഞ്ഞെങ്ങിലും മനസ്സില് എന്തൊകെയോ ഒരു തിര ഇളക്കം.

അങ്ങിനെ ഇരിക്കെ ആണ് കഥ നായികയുടെ കൂട്ടുകാരിയെ കാണാൻ ഇടയവുന്നത് , അപോഴാണ് ഞാൻ അറിയാതെ പോയ പല കാര്യങ്ങളും അറിയാൻ കഴിഞ്ഞത്.+2 വിനു admissionu വേണ്ടി കുന്നംകുളം ഗവണ്മെന്റ് സ്കൂളിൽ അമ്മയുമായി പോയത് എന്റെ ഓർമകളിൽ പോലും ഇല്ല. പക്ഷെ നായികാ അവിടെ വച്ചാണ് എന്നെ ആദ്യമായി കാണുന്നത് എന്ന് അറിയാൻ കഴിഞ്ഞു.ഹുമനിറ്റീസ് പഠിക്കണം എന്ന് ആഗ്രഹിച്ചു വന്നതയിരുന്നത്രെ നായികാ , ഞാൻ സയൻസ് ബാച്ച് ആണെന്ന് അറിഞ്ഞു സ്വന്തം ഇഷ്ടം വേണ്ടെന്നു വച്ച് സയൻസ് പഠിക്കാൻ തീരുമാനം.ഞാൻ അന്ന് ഇട്ടു  വന്നിരുന്ന ഡ്രസ്സ്‌ വരെ നായിക ഓർത്തു  വചിട്ടുണ്ടെന്ന്, നിർഭാഗ്യ  ആയ നായികാ വന്നു പെട്ടത് "A " ബാച്ച് ആയിരുന്നു ഞാൻ ആണേൽ "B " ലും .അവിടെയും നായികാ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല , ശ്രെമിച്ചു  നോക്കിയെങ്കിലും ദൈവം നായികക്ക് അവിടെ എതിരായി പോയി. ഇതെല്ലാം കേട്ടപോൾ ഞാൻ ആകെ ഇടി വെട്ടിയ പോലെ ആയി , ഇതൊന്നും എനിക്ക് അറിവില്ലായിരുന്നു.

+2 എന്ന് പറയുമ്പോൾ ഡോക്ടർ  അല്ലെങ്ങിൽ എഞ്ചിനീയർ ആയിട്ടെ അടങ്ങു എന്ന് മനസ്സില് ഉറപിച്ചു പഠിക്കുന്ന കാലം ആണു . പരീക്ഷകളിൽ ഓരോ മാർക്ക്‌ കുറയുന്നതും ശരീരത്തിൽ നിനും ചോര പോവുന്നതിലും വേദനിച്ചിരുന്ന കാലം. കൂടെ ഉള്ളത് അജീഷ്,ഷിനു,നൗഫിയ , റിമ ,ദർസന, സിജി,പ്രിനു etc. അപ്പു മാഷുടെ സ്കൂളിൽ പഠിച്ചു വന്ന എന്നെ കാത്തിരുന്നത് CBSE ,ENGLISH  മീഡിയം പഠിച്ചവർ , ആകെ പകച്ചു പോയി. എന്ട്രൻസ് കോച്ചി ഗിനു PC തോമസിന്റെ അവിടെ പോയപോൾ സ്തിഥി അതിലും വിശേഷം. ഇംഗ്ലീഷ് സിനിമ പോലും വല്ലപ്പോഴും കണ്ടിരുന്ന ഞാൻ 5 KG ഭാരം ഉള്ള പുസ്തകങ്ങൾ പടികണ്ടേ, അതും ഇംഗ്ലീഷിൽ  എന്ന് ആലോചിച്ചപോൾ മനസ്സില് പറഞ്ഞു "ഈശ്വരാ ഇതു എന്തൊരു പരീക്ഷണം".
വീട്ടില് വന്നു അമ്മയോട് കാര്യം പറഞ്ഞു , എന്തുകൊണ്ടോ അമ്മ എന്റെ മനസ്സ് എപ്പോഴും അറിയുമായിരുന്നു. സാരമില്ല, ഞാൻ ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞു അമ്മ പുസ്തകങ്ങള നോക്കിയിട്ട് പറഞ്ഞു , തുടക്കത്തില ബുദ്ധിമുട്ടു തോന്നിയാലും എളുപം ആണെന്ന്. ആ വാക്കുകൾ എനിക്ക് ഒരുപാടു ആത്മ വിശ്വാസം തന്നു . പിന്നീടു അങ്ങിനൊരു ചിന്ധ എന്നിൽ ഉണ്ടാവാതിരിക്കാൻ അമ്മ ശ്രെധിച്ചു കാണണം ,  അതിനു ശേഷം ഒരിക്കലും അപ്പു മാഷുടെ സ്കൂളിൽ മലയാളം പഠിച്ചത് ഒരിക്കലും ഒരു കുറവായി തോന്നിയിട്ടില്ല. +2 റിസൾട്ട്‌ വന്നപ്പോൾ ക്ലാസ്സിലെ രണ്ടാമൻ ആയി പാസ്‌ ആവുകയും ചെയ്തു. 


ക്ഷമ എന്താണെന്നും ജീവിതത്തിൽ അതിനു എത്ര മാത്രം മുല്യം ഉണ്ടെന്നും ഞാൻ അറിഞ്ഞത് അമ്മയിൽ നിന്നാണ്. അമ്മ പലപോഴായി പറഞ്ഞിട്ടുണ്ട് ചില സന്ദർഭങ്ങളിൽ തോറ്റു കൊടുക്കുമ്പോൾ നമ്മൾ ജയിക്കുകയെ ഉള്ളു അത് കൊണ്ട് വാശി പിടിക്കണ്ട എന്ന് , കാലം അത് പലപോഴായി എന്നെ ഓർമിപിച്ചു കൊണ്ടിരിക്കുന്നു. പറഞ്ഞാൽ ഒരുപാടു ഉണ്ടാവും. ചുരുക്കി പറഞ്ഞാൽ എന്നും ഞാൻ സന്തോഷത്തോടെ പഠിച്ചിട്ടുള്ള, പഠിച്ചു തീരാത്ത പുസ്തകം ആണ് എന്റെ അമ്മ. 

കാലത്ത് നേരത്തെ സ്കൂളിൽ അടുത്തുള്ള TUTION അവിടേം FRIENDS എല്ലാരും ഒരുമിച്ചു.  അതിനിടയിൽ ആണ് ചിത്ര കലയിൽ കേമനായ അജീഷിനു CBSE കാരിയായ നൌഫിയോട് പ്രണയം തോന്നുന്നത്. പ്രേമത്തിന് കണ്ണില്ലെന്ന് അന്ന് ബോദ്യമായി. 6 അടി ഉയരവും 100 KG തടിയും , തലയിൽ മുടിയും ഇല്ലാത്ത അജീഷ്, പോരാത്തതിനു സലിം കുമാറിന്റെ തമാശകളും. നൗഫി അന്നും ഇന്നും പാവം , മെലിഞ്ഞിരികുന്ന  CBSE കാരി,  ഞങ്ങളുടെ ഇടയിൽ TEACHER ആയിരുന്നു അവൾ. അതികം താമസിയാതെ തന്നെ രണ്ടു പേരും പ്രണയത്തിലായി. അവരുടെ പ്രണയത്തിനു എന്നും ചീത്ത കേട്ടിരുന്നത് പാവം ഞാനും ഷിനുവും ആയിരുന്നു. ഷിനു വിനു പണ്ടേ റിലേ ഇല്ല , പാവം ആയിരുന്നു.  ആദ്യത്തെ MATHS പരീക്ഷ ഇപ്പോഴും ഓർകുന്നു , എക്സാം തുടങ്ങി 5 മിനിറ്റ് ആയപോഴെകും ഷിനു എണീറ്റ്‌ നിന്ന് പേപ്പർ വേടിച്ചു തുടങ്ങി , 1,2,3,4.5,6  .....എണ്ണി എണ്ണി മതി ആയി.അവസാനം എക്സാം കഴിഞ്ഞു ഇരങ്ങിയപോൾ ഞങ്ങൾ ചോതിച്ചു എത്ര പേപ്പർ വെടിച്ചുടാ നീ ? ഷിനു പറഞ്ഞു 25 എന്ന്, ഞാൻ ആണേൽ 7 പേപ്പറും. പിന്നീടാണ് മനസ്സിലായതു അവൻ പേപ്പറിൽ 5 വരിയില കൂടുതൽ എഴുതിയിരുന്നില്ല  എന്നു.


അങ്ങിനെ ഇരികുമ്പോൾ ആണ് ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ ആസ്വദിച്ചു കൊണ്ടിരികുന്നതിനിടയിൽ അടുത്തിരുന്ന രഞ്ജിത് ഒരു കാര്യം പറഞ്ഞത്. ശ്രീജിത്തെ നീ  ആ പുറത്തു വരാന്ധയിൽ നിക്കുന്ന കുട്ടിയെ ശ്രേദിച്ചോ എന്ന്? കുറച്ചു ദിവസമായി ഉച്ചക്ക് ഇതിലൂടെ ആരെയോ നോക്കി കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് എന്ന്. ഞാൻ ശ്രേടിച്ചിട്ടില്ല എന്ന് പറഞ്ഞപോൾ ഇനി മുതൽ നീയൊന്നു ശ്രേധിക്കടാ എന്നു അവൻ പറഞ്ഞു. തുടക്കത്തിലൽ കാര്യം മനസ്സിലയില്ലെങ്ങിലും കുറച്ചു നേരം നോക്കിയപോൾ എനിക്ക് മനസ്സിലായില് എന്നെ തന്നെ ആണ് ആ തട്ടമിട്ട കുട്ടി തേടുന്നത് എന്നു. വിശ്വസിക്കാൻ പ്രയാസം തോന്നി ,  ഇതെന്തടപ്പാ .... ഞാൻ അറിഞ്ഞ ഭാവം നടിച്ചില്ല , പിന്നീടത്‌ പതിവായി , എന്റെ വിശേഷങ്ങൾ എല്ലാം മാറി നിന്ന് കൂട്ടുകാരിൽ നിന്ന് ചോതിച്ചു അറിയുന്നത് ഞാൻ കണ്ടിരുന്നു.പലപ്പോഴും എന്നോട് സംസാരിക്കാനായി വന്നിരുന്നു , അപോഴെല്ലാം ഞാൻ ഒഴിഞ്ഞു മാറി. എല്ലാം അമ്മയോട് പറയുന്നത് പോലെ അവളുടെ ഇഷ്ടവും ഞാൻ അമ്മയോട് പറഞ്ഞിരുന്നു. അതൊന്നും നോക്കണ്ട നീ നല്ലപോലെ പടിച്ചോ എന്ന് പറഞ്ഞു. അതിനു ശേഷം ആ കുട്ടിയുടെ മുന്നില് ചെന്ന് പെടാതിരിക്കാൻ ഞാൻ ശ്രെമിച്ചു , റിമയും നൗഫിയും ഒരു ദിവസം പറഞ്ഞു-  എടാ അതിനു നിന്നെ ഭയങ്കര ഇഷ്ട്ടമാടാ , നീ എന്താ അതിനോട് മിണ്ടാതെ എന്നോകെ ..എനിക്ക് വേറെ പണി ഇല്ലെ എന്ന് പറഞ്ഞു ഇനി ഈ കാര്യം സംസാരിക്കരുത് എന്ന് വിലക്കി. ARTS  ഡേ കു ആ കുട്ടി ഡാൻസ് കളിച്ചിരുന്നു , പിറ്റേ ദിവസം ആരോടോകെയോ ചോതിച്ചത്രേ ഞാൻ കണ്ടിരുന്നോ? അഭിപ്രായം പറഞ്ഞിരുന്നോ ? എന്നോകെ. കുറെ കഴിഞ്ഞപോൾ  എന്റെ മനസ്സില് +2  വിലെ കണക്കും സയൻസും മാത്രേ  ഉള്ളു എന്ന് ബോദ്യം ആയതു കൊണ്ടാവണം എന്നിൽ നിന്ന് മാറി എവിടെയോ പോയത്.

+2 നല്ല മാർക്ക്‌ വാങ്ങി തന്നെ പാസ്‌ ആയി , അതിനിടയിൽ ഇതു ഒരു ഓര്മ പോലെ പോലും നായിക വന്നിരുന്നില്ല, ആ കൊച്ചു എന്ത് കണ്ടിട്ട് ഇഷ്ടപ്പെട്ടു എന്ന് ആലോചിച്ചു എന്നതല്ലാതെ ഇത്രേം വലിയൊരു ഇഷ്ടം ആയിരുന്നു അത് എന്ന് നാട്ടിലെ സുഹൃത്ത്‌ പറഞ്ഞപോൾ ആണ് അറിഞ്ഞത്. ഒരിക്കലും അതൊരു നഷ്ടമായി എനിക്ക് തോന്നിയിട്ടിലെങ്ങിലും എപോഴെങ്കിലും നേരിൽ കാണുക ആണെങ്ങിൽ ചോതിക്കാൻ മനസ്സില് ഒരു ചോദ്യം ബാക്കി ഉണ്ട് - ഇത്രയും സുന്ദരന്മാർ ഉണ്ടായിരുന്നിട്ടും എന്തേ  എന്നോട് ഇഷ്ടം തോന്നിയത് എന്ന്?


2 comments: