Monday, May 20, 2013

തമ്പി അളിയോ..... പണി പാളി

ഖത്തറിൽ പതിവുപോലെ friday ആഘോഷങ്ങൾ  കഴിഞ്ഞു പൊതുവെ saturday വൈകിയാണ് എണീ ക്കാരുള്ളത് . സമയം പത്തു മണി കഴിഞ്ഞെങ്കിലും മടി പിടിച്ചു കിടക്കയിൽ തന്നെ കിടക്കുമ്പോഴാണ് പതിവില്ല്ലാതെ തമ്പി അളിയന്റെ കോൾ വന്നത് . ശ്രീജിത്തേ നിങ്ങള് ഉറക്കം എഴുന്നേറ്റോ ? ഇന്നു എന്തെങ്ങിലും പരിപാടികൾ ഉണ്ടോ ? എല്ലാരും ഓഫീസിൽ പോയോ? ഞാൻ ആദ്യ ചോദ്യത്തിന് മറുപടി പറയുന്നതിന് മുൻപ് തന്നെ ചോദ്യങ്ങളുടെ ശരവർഷം ആയിരുന്നു . സാദാരണ ആരെയും ഒരു കാര്യങ്ങല്കും ബുദ്ധിമുട്ടിക്കാത്ത ആളാണ് തമ്പി അളിയൻ. എല്ലാ ചോദ്യങ്ങൾകും ഉത്തരമായി ഞാൻ പറഞ്ഞു  ഫ്രീ ആണെന്നു.  എന്റെ മറുപടി കേട്ട് തെല്ലു ആശ്വാസത്തോടെ തമ്പി അളിയൻ തുടർന്നു - അതേയ് ഓഫീസിൽ ഒരുപാടു പെണ്ടിംഗ് വർക്ക്‌ ഉണ്ട് അത് കൊണ്ട് ലീവ് എടുത്തു വീട്ടിൽ ഇരുന്നു ചെയ്തു തീർക്കാം എന്ന് കരുതി , ഇ ന്ന് പോയിട്ടില്ല മാഷെ , പക്ഷെ ഒരു പ്രശ്നം ഉണ്ട് -  മെഡിക്കൽ സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്തില്ലെല്ങ്ങിൽ ഇന്നത്തെ സമ്പളം കട്ട്‌ ആവും. അപോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് . ഒരു കുഴപ്പവും ഇല്ലാത്ത തമ്പി അളിയന് പനിയും , തൊണ്ട വേദനയും , തല വേദനയും ആയിരുന്നു എന്നുല്ലൊരു സർട്ടിഫിക്കറ്റ് വേണം .

ഇ ങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിൽ ആദ്യം തമ്പി അളിയൻ  ഓർത്തത്‌  എല്ലാ ശനി ആഴ്ചകളിലും ജിലുവിനെ മെഡിക്കൽ സർട്ടിഫിക്കറ്റ് നല്കി  സഹായിച്ചു വരുന്ന  Dr സമീർ കലന്തനെ ആണു. അവിടെ നമുകൊന്നു പോകണം എന്ന് പറയാൻ ആണ് തമ്പി അളിയൻ വിളിച്ചത്. 50 റിയല് ചെലവ് വരും എന്ന് അറിഞ്ഞപോൾ തന്നെ തമ്പി അളിയന്റെ മുഖം വാടി , കല്യാണം ഉറപിച്ച ആളാണ് - വെടികെട്ടിനു മുൻപ് കൂട്ടി വെക്കുന്നത് പോലെ  ഓരോ റിയാലും സൂക്ഷിച്ചു വയ്ക്കുന്ന സമയം ആണ്. എന്നാലും സാരം ഇല്ല നമുകൊന്നു അവിടെ വരെ പോണം , ഒരു അര മണിക്കൂറിനുള്ളിൽ റൂമിൽ  വരാം  അവിടെ നിന്ന് പോവാം എന്ന് പറഞ്ഞു തമ്പി അളിയൻ  ഫോണ്‍ വച്ചു .

കൃത്യ നിഷ്ഠ കൂടുതൽ ഉള്ള തമ്പി അളിയൻ താമസിയാതെ തന്നെ റൂമിൽ എത്തി , ഞങ്ങൾ പോവാനൊരുങ്ങുമ്പോൾ ആണു 50 റിയാൽ മനസ്സില് കിടന്നു നീറിയ തമ്പി അളിയന്  ഞങ്ങളുടെ ഇടയിൽ എന്സൈക്ലോപീഡിയ എന്ന് സ്വയം അവകാശ പെടാറുള്ള Mr മാരുവിനെ വിളിക്കാൻ തോന്നിയത്. അളിയാ നമ്മുടെ തൊട്ടടുത്ത്‌ ക്ലിനിക്‌ അവിടെ ഞാൻ കാണാറുള്ള ഒരു dr ഉണ്ട് അയാളെ കണ്ടോലാൻ Mr മാരു ഉപദേശിച്ചു .അടുത്തായത് കൊണ്ട് പെട്ടെന്ന് കാര്യം കഴിഞ്ഞു വേഗം വീട്ടിൽ പോവാം എന്ന് വിചാരിച്ചത് കൊണ്ടാവണം തമ്പി അളിയ Mr മാരു പറഞ്ഞ ക്ലിനിക്‌ ൽ തന്നെ പോവാൻ തീരുമാനിച്ചു.

ക്ലിനിക്‌ എത്തി ഡോക്ടറുടെ പേര് ചോതിച്ചപോൾ ആണ് പറയുന്നത് Mr മാരു പറഞ്ഞ ഡോക്ടരു ലീവിൽ ആണെന്ന്.എന്തായാലും വന്നതല്ലേ കിട്ടിയ ഡോക്ടറെ കണ്ടിട്ട് പോവാം എന്ന് പറഞ്ഞു അപ്പൊഇന്റ്മെന്റ് എടുത്തു ഞങ്ങൾ കാത്തിരുന്നു .അതികം താമസിയാതെ തന്നെ തമ്പി അളിയന്റെ നമ്പർ  വന്നു. ഡോക്ടറുടെ റൂമിൽ കയറിയപോൾ അതാ ഇരികുന്നു ഒരു തടിമാടാൻ നോര്ത്ത് ഇന്ത്യകാരൻ ഡോകടർ . അതികം ആരും അയാളെ കാണാൻ പോവാറില്ല എന്ന് തോന്നുന്നു തമ്പി അളിയനെ കണ്ടപ്പോൾ ഒരു മാസം പട്ടിണി കിടന്ന സിംഹത്തിന്റെ മുന്നില് ആട്ടികുട്ടിയെ കിട്ടിയത് പോലുള്ള ഒരു ആവേശം ഡോക്ടറിൽ പ്രകടമായി തന്നെ ഞാൻ  കണ്ടു. 

വീടിലെയും ജോലിയുടെയും വിശേഷങ്ങള ചോതിച്ചു മനസ്സിലകിയത്തിനു ശേഷം ഡോക്ടര പതിയെ തമ്പി അളിയനോട് ചോതിച്ചു   ....എന്ത് പറ്റി ?... എന്താണ് അസുഖം ? ഏറ്റവും നന്നായി മനപാഠം ആകിയ ചോദ്യത്തിന് കുട്ടി ഉത്തരം പറയുന്നത് പോലെ തമ്പി അളിയൻ വെടികെട്ടിനു തിരി കൊളുത്തി. രണ്ടു ദിവസമായി പനി , തലവേദന, തൊണ്ട വേദന , ഭയങ്കര ക്ഷീണം അതിനു പുറമേ വയറും ശരിയല്ല ... പറഞ്ഞതിൽ ചെക്ക്‌ ചെയ്യാൻ പറ്റുന്നത് പനി ആയതു കൊണ്ട് നേഴ്സ് നോട് temperature ചെക്ക്‌ചെയ്യാൻ  ഡോക്ടർ ആവശ്യപെട്ടു. നോക്കിയപോൾ നോർമൽ ആണെന്ന് പറഞ്ഞു , ഇന്നു കുറഞ്ഞതാണെന്ന് പറഞ്ഞു തമ്പി അളിയൻ തടി തപ്പി . അപോഴും ഡോക്ടര് വിടുന്ന മട്ടില്ല , എന്നാൽ ഈ എഴുതിയ ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ ആയിട്ട് വരാൻ പറഞ്ഞു , എന്താണെന്നു ചോതിച്ചപോൾ വയറു കേടായത് ചെക്ക്‌ ചെയ്യാനുള്ള കുറിപ്പാണ് . അത് കണ്ടതും ഞാൻ തമ്പി അളിയനോട് പറഞ്ഞു "തമ്പി അളിയോ പണി പാളി". ആകെ നാണകേടായി . അത് ചെക്ക്‌ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് തരപിച്ചു തന്നെ തമ്പി അളിയൻ ഡോക്ടറോട് പറഞ്ഞു . അവസാനം കള്ളി വെളിച്ചത്താവും എന്ന് മനസ്സിലായപ്പോൾ എഴുതി തന്ന മരുന്ന് വാങ്ങിയ സീൽ കൊണ്ട് വന്നാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് തരാം എന്ന ദാരണയിൽ 1 8 0 റിയാൽ വിലയുള്ള മരുന്നും അതിനൊപ്പം മെഡിക്കൽ സെര്ടിഫികറ്റും ആയി ഞങ്ങൾ തിരികെ വന്നു.

പോരുന്ന വഴിയിൽ കണക്കു കൂടിയപോൾ ചിലവായത് ഡോക്ടര്ക് കൊടുത്ത 1 0 0 റിയാലും കൂടി ആകെ ചിലവ് 2 8 0 റിയാൽ ഒരു ദിവസം കമ്പനി കട്ട്‌ ചെയ്യുമായിരുന്നത് 300 റിയാലും. എന്തോകെ ആയാലും 2 0 റിയാൽ ലാഭം അല്ലെ എന്ന് പറഞ്ഞു ഞാൻ തമ്പി അളിയനെ സമാധാനിപിക്കാൻ നോക്കിയെങ്കിലും തമ്പി അളിയനു പറ്റിയ അബദ്ധം എന്നെ തിരിച്ചു വരുന്ന വഴിയിൽ ചിരിപിച്ചു കൊണ്ടിരുന്നപോൾ , Mr മാരുവിനെ വിളിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ടിരിക്കുക ആയിരുന്നു തമ്പി അളിയൻ.

ശ്രീജിത്ത്‌ 





No comments:

Post a Comment